മനാമ: ബഹ്റൈനിലെ നിരവധിപേർക്ക് സെൻട്രൽ ബാങ്കിൻറെ പേരിൽ വ്യാജ കോളുകൾ വ്യാപകമാകുന്നു. വാട്സാപ്പിൽ വരുന്ന കോളുകളിലൂടെ നിരവധിപേരാണ് ഇതിനോടകം ചതിയിൽ പെട്ടത്. സെൻട്രൽ ബാങ്കിൽ നിന്നുമാണ് വിളിക്കുന്നതെന്നും താങ്കളുടെ എടിഎം കാർഡ് ബ്ലോക്ക് ആകുമെന്നും പറഞ്ഞു സിപിആർ ആവശ്യപ്പെടും. തുടർന്ന് മറ്റു വിവരങ്ങൾ ശേഖരിക്കുകയും പണം തട്ടുന്ന പണം തട്ടുകയും ചെയ്യും. ഇതിന്റെ ഉറവിടം പാകിസ്ഥാൻ ആണ്. ഇത്തരം വ്യാജ കോളുകളിൽ വഞ്ചിതരാകരുത് എന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.


