ജിദ്ദ : ഹൃദയാഘാതത്തെ തുടർന്ന് മലയാളി സൗദി അറേബ്യയിലെ ജിദ്ദയിൽ മരിച്ചു .കൊല്ലം അയത്തിൽ ജംങ്ഷൻ സ്വദേശി കളിയിലിൽ വീട്ടിൽ സലാഹുദീൻ (58 ) ആണ് മരിച്ചത് .27 വർഷക്കാലമായി പ്രവാസിയായിരുന്ന അദ്ദേഹം . ഈ മാസം നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരിന്നു . ഭാര്യ ഷമ സലാഹുദീൻ , മക്കൾ : മുഹമ്മദ് ഫർഹാൻ ,ഫാത്തിമ .നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം റുവൈസ് മഖ്ബറയിൽ ഖബറടക്കി


