മനാമ: ഫൈസർ ബയോ എൻ ടെക് നിർമ്മിക്കുന്നവാക്സിനുകൾ ആദ്യം തീരുമാനിച്ച പ്രകാരം ബഹ്റൈനിൽ എത്തിച്ചേരില്ല എന്ന് ബഹ്റൈൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ജനുവരിയിൽ രാജ്യത്ത് എത്തുന്ന രീതിയിലായിരുന്നു ആദ്യം ഷെഡ്യൂൾ ചെയ്തിരുന്നത്. എന്നാൽ നിർമ്മാതാക്കളുടെ ഭാഗത്തുനിന്നുള്ള ഉൽപാദന, വിതരണ പ്രക്രിയകൾ കാരണമാണ് ഇത്തരമൊരു തീരുമാനം.
നിലവിൽ വാക്സിനേഷൻ രണ്ടാം ഡോസ് സ്വീകരിക്കേണ്ട പൗരന്മാരെയും പ്രവാസികളെയും ഫൈസർ-എൻ ബയോ ടെക്ന്റെ ഈ കയറ്റുമതി പുനക്രമീകരണം ഒരു രീതിയിലും ബാധിക്കില്ലെന്ന് മന്ത്രാലയം ഉറപ്പു നൽകി. ആഗോള ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വാക്സിനുകളുടെ ഉൽപാദനവും നിർമ്മാണവും വിപുലീകരിച്ചതായി കമ്പനിയുടെ വാക്സിൻ ഓഡർ ചെയ്ത രാജ്യങ്ങൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.
കോവിഡ് -19 നെ ചെറുക്കുന്നതിനുള്ള സമഗ്രമായ ദേശീയ ശ്രമങ്ങൾക്ക് അനുസൃതമായി ആഗോളതലത്തിൽ ഫൈസർ-ബയോ എൻ ടെക്കിൽ നിന്ന് വാക്സിനുകൾ ഓർഡർ ചെയ്ത ആദ്യ രാജ്യങ്ങളിൽ ഒന്നാണ് ബഹ്റൈൻ എന്ന് മന്ത്രാലയം എടുത്തുപറഞ്ഞു.