ദോഹ: പ്രവാസി ഭാരതീയ ദിനത്തോടനുബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന പ്രവാസി ഭാരതിയ സമ്മാന്‍ അവാര്‍ഡ് ജേതാക്കളുടെ പട്ടികയില്‍ ഖത്തറിലെ ഡോ. മോഹന്‍ തോമസും. ഇന്ന് രാവിലെ 10.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഉല്‍ഘാടനം ചെയ്ത 16ാമത് പ്രവാസി ഭാരതീയ ദിവസിലാണ് ജേതാക്കളെ പ്രഖ്യാപിച്ചത്. കോവിഡ് കാലത്ത് ഡോ. മോഹന്‍ തോമസ് ആവശ്യക്കാര്‍ക്ക് മരുന്നും ഭക്ഷണവും എത്തിച്ചു കൊടുത്തും നാടണയാന്‍ പ്രയാസപ്പെടുന്നവര്‍ക്ക് കൈത്താങ്ങായും ഈ ഇഎന്‍ടി ഡോക്ടറുണ്ടായിരുന്നു. ഇന്ത്യന്‍ എംബസിക്ക് കീഴില്‍ കോവിഡ് ദുരിതബാധിതര്‍ക്ക് വൈദ്യ സഹായമെത്തിക്കാന്‍ രൂപീകരിച്ച കമ്യൂണിറ്റി ഗ്രൂപ്പിന്റെ ചുമതല വഹിച്ചത് ഡോ. മോഹന്‍ തോമസ് ആയിരുന്നു. ബന്ധുക്കള്‍ മരിച്ചത് മൂലവും മറ്റും നാടണയാന്‍ പ്രയാസപ്പെട്ട നിരവധി പേരാണ് ഡോ. മോഹന്‍ തോമസിന്റെ സഹായത്തില്‍ അവസാന നിമിഷം വിമാനത്തില്‍ ഇടംനേടിയത്.


