കൊച്ചി: ഡോളർ കടത്ത് കേസിലെ സ്പീക്കർ ശ്രീരാമകൃഷ്ണന്റെ പങ്കിനെ കുറിച്ച് സ്വപ്ന സുരേഷും, സരിത്തും കസ്റ്റംസിന് നൽകിയ മൊഴിയുടെയും, മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴിയുടെയും അടിസ്ഥാനത്തിലാണ് കസ്റ്റംസ് സ്പീക്കറെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ഡോളർ കടത്ത് കേസിൽ കസ്റ്റംസിന് സ്പീക്കർ പി.ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാൻ നിമയതടസ്സമില്ലെയെന്ന് നിയമോപദേശം ലഭിച്ച സാഹചര്യത്തിൽ അടുത്ത ആഴ്ച ഹാജരാകാൻ ഉയർന്ന ഉദ്യോഗസ്ഥർ തന്നെ സമൻസ് നൽകിയേക്കും.
നിയമസഭാ സമ്മേളനം ഒഴിവാക്കി ചോദ്യം ചെയ്യാനാണ് നിയമോപദേശം. അതിനാൽ തന്നെ സമ്മേളനം കഴിയുന്നത് വരെ കാത്തിരിക്കാനാണ് കസ്റ്റംസിന്റെ നീക്കം. സ്പീക്കറുടെ ഭരണഘടനാ പദവി ആയതിനാൽ എല്ലാ നടപടി ക്രമങ്ങളും പാലിച്ചു വേണം മുന്നോട്ട് പോകാനെന്നും നിർദ്ദേശമുണ്ട്.