മന്നം ജയന്തിയായ ഇന്ന് നായർ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഇന്ന് സംസ്ഥാന വ്യാപകമായി മന്നം ജയന്തി ആചരണം നടക്കും. കൊറോണയുടെ പശ്ചാത്തലത്തിൽ മന്നം ജയന്തിയോട് അനുബന്ധിച്ചുള്ള എൻ എസ് എസ് ആസ്ഥാനമായ പെരുന്നയിൽ നടത്തി വരുന്ന സമ്മേളനങ്ങളും ആഘോഷങ്ങളും ഒഴിവാക്കി. മന്നം സമാധി മണ്ഡപത്തിൽ രാവിലെ മുതൽ പുഷ്പാർച്ചന ആരംഭിക്കും. കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് സമുദായാംഗങ്ങളും, അഭ്യുദയകാംക്ഷികളും പങ്കെടുക്കും.


