കുവൈത്ത് സിറ്റി: ജനസംഖ്യയുടെ 65% വാക്സിനേഷന് ലഭിച്ചെന്ന് ഉറപ്പാക്കുകയോ കോവിഡ് വ്യാപന തോത് കുറഞ്ഞാലോ മാത്രമാണ് വിദ്യാലയങ്ങള്‍ തുറക്കാന്‍ സാധിക്കുഎന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞയാഴ്ച മുതല്‍ രാജ്യത്ത് കൊറോണ വാക്സിനേഷന് കാമ്പയിന് ആരംഭിച്ചിട്ടുണ്ട്.
സ്കൂളുകള്‍ തുറന്ന് പഠനത്തിലേക്ക് മടങ്ങി വന്നാല്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷക്കായി എല്ലാ ആരോഗ്യ നടപടികളും ഉറപ്പാകുമെന്ന് സർക്കാർ അറിയിച്ചു. സുരക്ഷ ഉറപ്പ് വരുത്താതെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ സാധിക്കില്ലെന്ന് സര്‍ക്കാര്‍ ഇതിന് മുമ്പും വ്യക്തമാക്കിയിരുന്നു.
അതോടൊപ്പം, സാഹചര്യങ്ങള്‍ പരിഗണിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പേപ്പര്‍ പരീക്ഷകള്‍ നടത്തേണ്ടതില്ലെന്ന ആരോഗ്യ മന്ത്രാലയത്തിന്റെ ശുപാര്‍ശ നടപ്പിലാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിക്കുകയും ചെയ്തു. ആദ്യ സെമെസ്റ്റര്‍ പരീക്ഷകള്‍ ഓണ്‍ലൈന്‍ വഴി നടത്താനാണ് തീരുമാനം.