മനാമ: ലുലു ഹൈപ്പർ മാർക്കറ്റിൽ ബിഗ് ബാങ് സൂപ്പർ ഡീലിന് തുടക്കമായി. ഡിസംബർ 29 മുതൽ ജനുവരി രണ്ടുവരെ നീണ്ടുനിൽക്കുന്ന പുതുവത്സരാഘോഷത്തിൽ നിരവധി ഓഫറുകളാണ് ഒരുക്കിയിട്ടുള്ളത്. സ്മാർട്ട്ഫോൺ, കളിപ്പാട്ടങ്ങൾ, ടി.വി, കണ്ണടകൾ, പെർഫ്യൂം, ഡിറ്റർജൻറുകൾ, നട്സ്, കുക്കിങ് ഓയിൽ തുടങ്ങിയവയെല്ലാം വിലക്കുറവിൽ ലഭിക്കും. വിസ്മയിപ്പിക്കുന്ന ഏകദിന ഓഫറുകൾ, ഹാഫ് പ്രൈസ് ഓഫർ എന്നിവയാണ് പ്രധാന ആകർഷണം. ഡിസംബർ 31ന് ഉച്ചക്ക് 12 മുതൽ രാത്രി 12 വരെ പ്രത്യേക വിലക്കുറവിൽ മെഗാ വിൽപന മേളയുമുണ്ടായിരിക്കും.
ലുലു ഷോപ്പിങ് ആപ് മുഖേനയും ഉപഭോക്താക്കൾക്ക് സാധനങ്ങൾ വാങ്ങാൻ സാധിക്കും. ഓർഡർ ചെയ്യുന്ന സാധനങ്ങൾ വീട്ടിലെത്തിച്ച് നൽകും. ജനുവരി ഒമ്പതുവരെ അടുക്കള, വീട്ടുസാധനങ്ങൾ വിലക്കുറവിൽ വാങ്ങാനുള്ള അവസരവുമുണ്ട്. വസ്ത്രങ്ങൾ, ഫാഷൻ ആക്സസറീസ് എന്നിവയിൽ 50 ശതമാനം പേബാക്ക് ഓഫറും നൽകുന്നുണ്ട്.