മനാമ: 53 കാരനായ ബഹ്റൈനി പൗരന്റെ മരണത്തെ വാക്സിനേഷനുമായി ബന്ധിപ്പിപ്പിക്കുന്ന സോഷ്യൽ മീഡിയയിലെ ആരോപണം ആരോഗ്യ മന്ത്രാലയം നിഷേധിച്ചു. പെട്ടെന്നുള്ള ഹൃദയാഘാതമാണ് ബഹ്റൈൻ പൗരന്റെ മരണത്തിന് കാരണമായത്. ചില സോഷ്യൽ മീഡിയയിൽ വ്യാജമായി അവകാശപ്പെട്ടതുപോലെ പൗരന്റെ മരണവും പ്രതിരോധ കുത്തിവയ്പ്പും തമ്മിൽ യാതൊരു ബന്ധവുമില്ലയെന്ന് മന്ത്രാലയം അറിയിച്ചു.
തെറ്റായതും കൃത്യതയില്ലാത്തതുമായ പ്രചാരണങ്ങൾ നടത്തുന്നതിനെതിരെയും ആരോഗ്യമേഖലയുടെ കാര്യക്ഷമതയെ ചോദ്യം ചെയ്യുന്നതിനെതിരെയും മന്ത്രാലയം മുന്നറിയിപ്പ് നൽകി. കിംവദന്തികൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം യഥാർത്ഥ വിവരങ്ങൾ നേടാനും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പ്രചാരണങ്ങളെ അവഗണിക്കാനും മന്ത്രാലയം ആഹ്വാനം ചെയ്തു. പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യത്തിന് മുൻഗണന നൽകുന്നതായും അത് നൽകുന്ന ആരോഗ്യ സംരക്ഷണ ചികിത്സാ സേവനങ്ങൾ ഉയർന്ന നിലവാരമുള്ളതാണെന്നും മന്ത്രാലയം അറിയിച്ചു.