മനാമ: പത്മശ്രീ സുഗതകുമാരി ടീച്ചറിന്റെ നിര്യാണം സമൂഹത്തിന് വലിയ നഷ്ടമാണ്. കവയത്രി എന്നതിലുപരി സാമൂഹിക പ്രവർത്തക,പരിസ്ഥിതി പ്രവർത്തക എന്നീ നിലയിലെല്ലാമുള്ള ടീച്ചറിന്റെ സേവനം വിലമതിക്കുവാൻ ആകാത്തതാണ് എന്ന് ഐവൈസിസി ദേശീയ കമ്മറ്റി അനുശോചനക്കുറിപ്പിൽ അറിയിച്ചു. മനുഷ്യരാശി ഉള്ളടത്തോളം കാലം അവരുടെ കവിതകൾ പോലെതന്നെ പ്രവർത്തനങ്ങളും ഓർമ്മിക്കപ്പെടും. പ്രകൃതിയെ ചൂഷണം ചെയ്യുന്നവർക്കെതിരെയും, മനുഷ്യരെ കാർന്നു തിന്നുന്ന ലഹരി ഉപയോഗത്തിന് എതിരെയും അവർ നടത്തിയ ഇടപെടലുകൾ മറക്കുവാൻ സാധിക്കില്ല.
For Appointment Click: https://www.kimshealth.org/bahrain/muharraq/
കവികളും സാംസ്കാരിക നായകരും തൂലിക പടവാളാക്കി അനീതിക്കെതിരെ ശബ്ദിക്കുമ്പോൾ തൂലികക്കൊപ്പം നേരിട്ടിറങ്ങി സമരങ്ങൾ നയിച്ച ചരിത്രമാണ് ടീച്ചറുടേത്. അശരണർക്കും ആലംബഹീനർക്കും അത്താണിയായി എപ്പോഴും ടീച്ചർ മുന്നിലുണ്ടായിരുന്നു.അവർ പകർന്നു തന്ന നേരിന്റെ നന്മയുടെ വെളിച്ചം കെടാതെ കാത്ത് സൂക്ഷിക്കേണ്ട കടമ നമ്മൾ ഓരോരുത്തരുടേയുമാണ് എന്ന് ഐവൈസിസി പ്രസിഡണ്ട് അനസ് റഹീം,ജനറൽ സെക്രട്ടറി എബിയോൺ അഗസ്റ്റിൻ,ട്രഷർ നിധീഷ് ചന്ദ്രൻ എന്നിവർ അഭിപ്രായപ്പെട്ടു.