മനാമ: ഖത്തർ പിടികൂടിയ മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭയുടെ തീരുമാനത്തിന് ഫിഷർമാൻ സൊസൈറ്റി നന്ദി അറിയിച്ചു. രാജാവ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സഹകരണ മേഖലകൾ വർദ്ധിപ്പിക്കുന്നതിനും പ്രധാനമന്ത്രി നടത്തിയ ശ്രമങ്ങളെ ഫിഷർമാൻ സൊസൈറ്റി അഭിനന്ദിച്ചു.