മനാമ: ഖലീഫ ടൗണിലെ ഷെയ്ഖ് മുഹമ്മദ് ബിൻ ഇസ ബിൻ സൽമാൻ അൽ ഖലീഫ പള്ളി ഉദ്ഘാടനം ചെയ്തു. നാഷണൽ ഗാർഡ് പ്രസിഡന്റ് ജനറൽ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ ഇസ ബിൻ സൽമാൻ അൽ ഖലീഫയാണ് ഉദ്ഘാടനം നിർവഹിച്ചത്. നാഷണൽ ഗാർഡ് സ്റ്റാഫ് ഡയറക്ടർ മേജർ ജനറൽ ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ സൗദ് അൽ ഖലീഫ, സുന്നി എൻഡോവ്മെൻറ് കൗൺസിൽ ചെയർമാൻ ഡോ. റാഷിദ് ബിൻ മുഹമ്മദ് അൽ ഹജ്രി എന്നിവർ പങ്കെടുത്തു.
ഷെയ്ഖ് മുഹമ്മദ് പള്ളിയുടെ സൗകര്യങ്ങൾ പരിശോധിച്ചു. രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫയുടെ രാജകീയ നിർദ്ദേശങ്ങൾക്കനുസൃതമായി പള്ളികൾ പരിപാലിക്കുന്നതിനും പണിയുന്നതിനും ബഹ്റൈൻ നിരന്തരം ശ്രദ്ധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 700 ലധികം ആളുകളെ ഉൾക്കൊള്ളുന്ന പള്ളിയിൽ പുരുഷന്മാർക്കും സ്ത്രീകൾക്കുമായി പ്രാർത്ഥനാ ഹാളുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പള്ളി നിർമ്മാണത്തിനായി ഷെയ്ഖ് മുഹമ്മദ് ബിൻ ഇസ ധനസഹായവും നൽകി.