റിയാദ്: സൗദി അറേബ്യയില്‍ കഴിഞ്ഞ ദിവസം അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം മലയാളിയുടേതാണെന്ന് തിരിച്ചറിഞ്ഞു. മരണപ്പെട്ടയാളുടെ ഇഖാമ പരിശോധിച്ചതില്‍ നിന്ന് ഇന്ത്യക്കാരനാണെന്ന് മനസിലാക്കിയതോടെ ദമ്മാം വെസ്റ്റ് പൊലീസ് സ്റ്റേഷന് മേധാവി, സാമൂഹിക പ്രവര്ത്തകന് നാസ് വക്കത്തെ ബന്ധപ്പെടുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊല്ലം പുനലൂര്‍ സ്വദേശി നവാസ് ജമാലിൻറെ മൃതദേഹമെന്ന് കണ്ടെത്തുകയും ചെയ്തു. 48 വയസായിരുന്നു.


