മനാമ: ദേശീയ ദിനാഘോഷ വേളയിൽ ട്രാഫിക് നിയമങ്ങൾ പാലിച്ച് ആഘോഷപരിപാടികൾ നടത്തിയ ബഹ്റൈനികൾക്കും താമസക്കാർക്കും ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് നന്ദി അറിയിച്ചു. ട്രാഫിക് ജാമുകളും തെറ്റായ നടപടികളും ഒഴിവാക്കാൻ ഡയറക്ടറേറ്റ് പ്രധാന റോഡുകളിലും ആഘോഷ സ്ഥലങ്ങളിലും ട്രാഫിക് പട്രോളിംഗ് വിന്യസിച്ചിരുന്നു. പോലീസ് ഡയറക്ടറേറ്റുകളുടെ സഹകരണത്തോടെ ട്രാഫിക് പദ്ധതികളുടെ വിജയത്തിന് റോഡ് ഉപയോക്താക്കൾ നൽകിയ സഹകരണത്തിനെ ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് പ്രശംസിച്ചു.


