മനാമ: നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ പോകുന്ന മുരളിക്കും പത്നി ശൈലജ മുരളിക്കും അനന്തപുരി അസോസിയേഷൻ യാത്രയയപ്പ് നൽകി. അനന്തപുരി അസോസിയേഷന്റെ സജീവ പ്രവർത്തകരായിരുന്നു മുരളിയും പത്നി ശൈലജ മുരളിയും. ശൈലജ മുരളി അനന്തപുരി അസോസിയേഷന്റെ വനിതാ വിഭാഗത്തിന്റെ കോർഡിനേറ്റർ ആയിരുന്നു. അനന്തപുരി എക്സിക്യൂട്ടീവ് കമ്മറ്റി സ്നേഹോപഹാരം നൽകി ആദരിച്ചു.