മനാമ: 49-മത് ദേശീയ ദിനത്തോടനുബന്ധിച്ച് ബഹ്റൈനിൽ ഡിസംബർ 16 ബുധനാഴ്ചയും , 17 വ്യാഴാഴ്ചയും അവധി പ്രഖ്യാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് അവധിദിനം സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. ഇത് പ്രകാരം ബഹറിനിലെ എല്ലാ മന്ത്രാലയങ്ങളും ഗവൺമെൻറ് പൊതുസ്ഥാപനങ്ങളും വരുന്ന ബുധൻ വ്യാഴം ദിവസങ്ങളിൽ അവധിയായിരിക്കും.


