ബ്രിട്ടൻ: ഏതെങ്കിലും മരുന്നോ ഭക്ഷണമോ ഒക്കെ അലര്‍ജിയുള്ളവര്‍ ഫൈസര്‍ വാക്സിന് എടുക്കരുതെന്ന് മെഡിസിൻ റെഗുലേറ്ററി മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച മുതലാണ് ബ്രിട്ടനില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് തുടങ്ങിയത്. വാക്സിന് സ്വീകരിച്ച രണ്ട് പേര്‍ക്ക് പാര്‍ശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പുതിയ മുന്നറിയിപ്പ്. എന്നാല്‍ അല്ലാത്തവര്‍ വാക്സിന് സ്വീകരിക്കുന്നതില്‍ പ്രശ്നമില്ലെന്നും വാക്സിന്റെ സുരക്ഷയും ഗുണനിലവാരവും ഉറപ്പുവരുത്തിയതാണെന്നും മെഡിസിന് ആന്റ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്ട്സ് റഗുലേറ്ററി ഏജന്‍സി (എംഎച്ച്ആര്‍എ) ചീഫ് ജൂണ്‍ റെയ്നെ വ്യക്തമാക്കി.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
മൂന്ന് ഘട്ട പരീക്ഷണങ്ങളിലും നേരത്തെ അലർജിയുണ്ടായിട്ടുളളവരെ ഉൾപ്പെടുത്തിയിരുന്നില്ലെന്ന് ഫൈസർ അറിയിച്ചു. ഫൈസറും ബയോണ്‍ടെക്കും വികസിപ്പിച്ച കോവിഡ് വാക്സിന് ആദ്യമായി പൊതുജനങ്ങള്‍ക്ക് നല്കിത്തുടങ്ങിയത് ബ്രിട്ടനാണ്. പ്രായമായവർക്കും കോവിഡ് പ്രതിരോധത്തിന് മുൻനിരയിലുളളവർക്കുമാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ വിതരണം ചെയ്യുന്നത്.