മനാമ : തൃക്കോട്ടൂർ പെരുമ മലയാളി വായനക്കാരുടെയും വിവർത്തനത്തിലുടെ മറ്റു ഭാഷക്കാരുടെയും അകം നിറപ്പിച്ച എഴുത്തിന്റെ കുലപതി യു.എ.ഖാദറിന്റെ നിര്യാണത്തിൽ ബഹ്റൈൻ പ്രതിഭ അഗാധമായ ദുഃഖം രേഖപ്പെടുത്തി. കേന്ദ്ര കേരള സാഹിത്യ അവാർഡുകൾ നേടിയ യു.എ.ഖാദർ പുരോഗമനകലാസാഹിത്യസംഘം മുന്‍ സംസ്ഥാന പ്രസിഡന്റും കേരളസാഹിത്യ അക്കാദമി, കേരള ലളിതകലാ അക്കാദമി എന്നിവയില്‍ അംഗവും സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം വൈസ് പ്രസിഡന്റുമായിരുന്നു എന്ന് പ്രസിഡന്റ് കെ.എം.സതീശും, ജനറൽ സെക്രട്ടറി ലിവിൻ കുമാറും അനുസ്മരിച്ചു.
For Appointment Click: https://www.kimshealth.org/bahrain/muharraq/
മലയാളിയുടെ വായന മരിക്കും വരെ ഈ വിശ്രുത എഴുത്തുകാരൻ ഓരോ മലയാളിയുടെയും ഉള്ളിലെ ഉടയ തമ്പുരാൻ ആയിരിക്കും. സാഹിത്യ സാംസ്ക്കാരിക ലോകത്തിലെ രാക്ഷസീയ കടന്നുകയറ്റങ്ങൾക്കെതിരെ ഉറച്ച് നിന്ന പ്രതിരോധ ശബ്ദത്തിന്റെ നഷ്ടത്തിൽ ദുഃഖാർത്തരായ കുടുംബത്തിന്റെ ഒപ്പം ഓരോ പ്രതിഭ പ്രവർത്തകനും നിൽക്കുന്നതായും ബഹ്റൈൻ പ്രതിഭ അറിയിച്ചു.