മനാമ: ദാറുൽ ഈമാൻ ഖുർആൻ പഠന കേന്ദ്രം മലയാളം വിഭാഗം റിഫാ ഏരിയ, വനിതാ വിഭാഗം നടത്തിയ ഓൺലൈൻ ഖുർആൻ വിജ്ഞാന പരീക്ഷയിലെ വിജയികളെ പ്രഖ്യാപിച്ചു. നിരവധി വനിതകൾ പങ്കെടുത്ത പരീക്ഷയിൽ ഫസീല മുസ്തഫ, ഷഹാന ഷംസുദ്ദീൻ, നസ്ല ഹാരിസ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഖുർആൻ വ്യാഖ്യാന ഗ്രന്ഥമായ തഫ് ഹീമുൽ ഖുർആനിലെ സൂറത്ത് മുസമ്മിൽ അടിസ്ഥാനപ്പെടുത്തിയാണ് വിജ്ഞാന പരീക്ഷ നടത്തിയത്. റുഫൈദ റഫീഖ്, ഹസീബ ഇർഷാദ്, നസീറ ഷംസുദ്ദീൻ, ഷൈമില നൗഫൽ എന്നിവർ നേതൃത്വം നൽകി. പരീക്ഷയിൽ പങ്കെടുത്തവരെ ഏരിയ പ്രസിഡണ്ട് ബുഷ് റഹീം, സെക്രട്ടറി സൗദ പേരാമ്പ്ര എന്നിവർ അഭിനന്ദിച്ചു.


