മനാമ: വ്യവസായ വാണിജ്യ, ടൂറിസം മന്ത്രി സായിദ് ബിൻ റാഷിദ് അൽ സയാനിയുടെ നേതൃത്വത്തിലുള്ള ബഹ്റൈൻ പ്രതിനിധി സംഘം ഇസ്രയേൽ സന്ദർശനത്തിനായി ഒരുങ്ങുന്നു.
ജറുസലേമിലെ നിരവധി മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥരെ മന്ത്രി സന്ദർശിക്കും. അവിടെ വ്യവസായ, വ്യാപാരം, ടൂറിസം എന്നീ മേഖലകളിലെ സഹകരണവും അനുഭവങ്ങളും ചർച്ച ചെയ്യും.
ഇസ്രായേലിലേക്കുള്ള ഔദ്യോഗിക ബഹ്റൈൻ പ്രതിനിധി സംഘത്തിന്റെ രണ്ടാമത്തെ സന്ദർശനമാണിത്, സെപ്റ്റംബറിൽ പ്രഖ്യാപിച്ച സമാധാന കരാർ അംഗീകരിച്ചതിന്റെ വെളിച്ചത്തിലാണ് ഔദ്യോഗിക ഇസ്രയേൽ സന്ദർശനം.