ലക്നൗ : ഉത്തർപ്രദേശിൽ പ്രമുഖ ചൈനീസ് മൊബൈൽ നിർമ്മാതാക്കളായ ഒപ്പൊയുടെ സംഭരണ ശാലയിൽ തീ പിടുത്തം. നോയിഡയിലെ സംഭരണശാലയിലാണ് തീ പിടുത്തം ഉണ്ടായത്. വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് പ്രാഥമിക വിവരം. അഗ്നിശമന സേനയെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീ നിയന്ത്രണ വിധേയമായതായി അധികൃതർ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.


