മനാമ: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ബഹ്റൈൻ സന്ദർശനം ഉടൻ ഉണ്ടാകും. ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ രാജകുമാരൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ ക്ഷണപ്രകാരം താൻ ഉടൻ ബഹ്റൈൻ സന്ദർശിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. അദ്ദേഹം തന്റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Prime Minister Benjamin Netanyahu spoke last night with Bahraini Crown Prince Salman bin Hamad Al Khalifa; the two discussed the strengthening of bilateral relations. 🇮🇱🇧🇭 pic.twitter.com/0cOKvANFPh
— PM of Israel (@IsraeliPM) November 24, 2020
”വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഞങ്ങളുടെ ജനങ്ങൾക്കും രാജ്യങ്ങൾക്കും സമാധാനം കൊണ്ടുവരാൻ കഴിയും എന്ന വസ്തുതയാൽ ഞങ്ങൾ രണ്ടുപേരും വളരെയധികം മുന്നോട്ടുപോകുന്നു. അതിനാൽ, ഉടൻ തന്നെ ബഹ്റൈൻ സന്ദർശിക്കാൻ എന്നെ ക്ഷണിക്കുകയും ചെയ്തു. നിങ്ങളുടെ താൽപ്പര്യാർത്ഥം ഞാൻ സന്തോഷത്തോടെ അത് ചെയ്യും”. രാജകുമാരൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുമായി നടത്തിയ ഫോൺ സംഭാഷണത്തെക്കുറിച്ച് നെതന്യാഹു പ്രസ്താവനയിൽ പറഞ്ഞു.