മനാമ: ബഹ്റൈൻ കെഎംസിസി കല്ല്യാശ്ശേരി നിയജക മണ്ഡലം കമ്മിറ്റിയുടെ ജനറൽ ബോഡി യോഗം (സൂം ആപ്ലിക്കേഷനിലൂടെ) കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു . കണ്ണൂർ ജില്ലാ കെഎംസിസി പ്രസിഡന്റ് മഹ്മൂദ് പെരിങ്ങത്തൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബഹ്റൈൻ കെഎംസിസി സീനിയർ വൈസ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി ഉദ്ഘാടനം ചെയ്തു . പുതിയ ഭാരവാഹികളെ മുസ്ലിം ലീഗ് കല്യാശേരി മണ്ഡലം പ്രെസിഡൻഡ് എസ് കെ പി സക്കറിയ പ്രഖ്യാപിച്ചു . ജില്ലാപഞ്ചായത്ത് ചെറുകുന്ന് ഡിവിഷൻ UDF സ്ഥാനാർഥി എസ്കെ ആബിദ ടീച്ചർ , എ ഫായിസ എന്നിവർ ആശംസകൾ നേർന്നു റൗഫ് മാട്ടൂൽ സ്വാഗതവും നൂറുദ്ദീൻ മാട്ടൂൽ നന്ദിയും പറഞ്ഞു .
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
കമ്മിറ്റി ഭാരവാഹികളായി അബ്ദുൽ റഹ്മാൻ മാട്ടൂൽ (പ്രസിഡണ്ട്) സഹീദ് പുതിയങ്ങാടി ജനറൽ സിക്രട്ടറി) അബ്ദുല്ല ഏ വി (ട്രഷറർ) ശിഹാബ് മഞ്ഞ(ഓർഗനൈസിംഗ് സിക്രട്ടറി ) നൗഷാദ് ബിപി ,അബ്ദുൽ ജബ്ബാർ പഴയങ്ങാടി ,സാജിദ് മുട്ടം ,അസീസ് പള്ളിക്കര (വൈസ് പ്രസിഡണ്ട് ) . നൗഫൽ ഏ സീ ,അബ്ദുൽ ജബ്ബാർ കെപി ,അഫ്സൽ കണ്ണപുരം ,ജമീൽ പട്ടുവം (ജോ : സിക്രട്ടറി ) എന്നിവരെ തിരഞ്ഞെടുത്തു .നിലവിൽ വന്ന കമ്മിറ്റിക്കു ആശംസ നേർന്നു കൊണ്ട് ജിലാ കെഎംസിസി ഭാരവാഹികളായ അഹമ്മദ് ചാവശ്ശേരി ,ഇസ്മാഈൽ പയ്യന്നൂർ ,അഷ്റഫ് കാക്കണ്ടി , സിദ്ദീഖ് അദ്ലിയ , ഇർഷാദ് തന്നട , ലത്തീഫ് ചെറുകുന്ന് തുടങ്ങിയവർ സംസാരിച്ചു . അബ്ദുറസാക്ക് നദ്വി പ്രാർത്ഥന നിർവഹിച്ചു.