മനാമ: ബഹ്റൈനിൽ കസ്റ്റംസ് കാര്യങ്ങൾക്കായി ഔദ്യോഗിക ഇൻസ്റ്റാഗ്രാം (customs.bh), ട്വിറ്റർ (customs_bah) അക്കൗണ്ടുകൾ ആരംഭിച്ചു. കസ്റ്റംസ് പ്രസിഡന്റ് ഷെയ്ഖ് അഹമ്മദ് ബിൻ ഹമദ് അൽ ഖലീഫ ഇതിനു തുടക്കം കുറിച്ചത്. പൗരന്മാരുമായും താമസക്കാരുമായും കക്ഷികളുമായും രാജ്യത്തെ സന്ദർശകരുമായും ആശയവിനിമയം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇതിന് തുടക്കമിട്ടത്.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
കസ്റ്റംസ് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നിരന്തര പിന്തുണയ്ക്കും നിർദ്ദേശങ്ങൾക്കും കസ്റ്റംസ് പ്രസിഡന്റ് ഷെയ്ഖ് അഹമ്മദ് ബിൻ ഹമദ് അൽ ഖലീഫ ആഭ്യന്തരമന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുള്ള അൽ ഖലീഫയോട് നന്ദി പറഞ്ഞു. വിശിഷ്ട സേവനങ്ങൾ നൽകുന്നതിന് വിജയം ആഗ്രഹിക്കുന്ന ഏതൊരു ഓർഗനൈസേഷന്റെയും ഒരു രീതിയാണ് സോഷ്യൽ മീഡിയയെന്ന് അദ്ദേഹം പറഞ്ഞു.