ബംഗളുരു: കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാന് സിബിഐ നോട്ടീസ് നൽകി. അനധികൃത സ്വത്ത് സമ്പാദന കേസിൽ നവംബർ 23 ഹാജരാകാനാണ് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. നവംബർ 19ന് സിബിഐ ഓഫീസർ ശിവകുമാറിന്റെ വീട്ടിൽ എത്തിയിരുന്നു. എന്നാൽ അന്ന് അദ്ദേഹത്തിന്റെ മകളുടെ വിവാഹ നിശ്ചയം ആയിരുന്നു. പിന്നീട് വീട്ടിലെത്തിയപ്പോഴാണ് നോട്ടീസ് ലഭിച്ചതെന്നും പാർട്ടി നേതൃത്വവുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. 25ന് ഹാജരാകാൻ അനുമതി തേടുമെന്നും അദ്ദേഹം പറഞ്ഞു.
ശിവകുമാറുമായി ബന്ധപ്പെട്ട 14 കേന്ദ്രങ്ങളിൽ ഒക്ടോബർ അഞ്ചിന് സിബിഐ റെയ്ഡ് നടത്തിയിരുന്നു. 57 ലക്ഷം രൂപ, സ്വത്ത് രേഖകള്‍,, ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങള്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക് തുടങ്ങിയ നിരവധി രേഖകളും റെയ്ഡില്‍ കണ്ടെത്തിയെന്നും അന്വേഷണം തുടരുകയാണെന്നും അന്വേഷണ ഏജന്‍സി വ്യക്തമാക്കിയിരുന്നു.