മനാമ: ബഹ്റൈനിൽ ഏഷ്യാക്കാർ തമ്മിൽ ഉണ്ടായ തർക്കത്തിൽ ഒരാൾക്ക് പരിക്കേറ്റു. വ്യക്തിപരമായ തർക്കങ്ങളാണ് കലഹത്തിന് കാരണമായത്. അൽ-ഫത്തേ സ്ട്രീറ്റിലാണ് സംഭവം. പരിക്കേറ്റയാളെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ച് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറും.


