ന്യൂഡല്‍ഹി: അല്‍ ഖ്വയ്ദ പശ്ചിമ ബംഗാളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് ബ്യൂറോയുടെ മുന്നറിയിപ്പ്. സ്ലീപ്പര്‍ സെല്ലുകളെ ഉപയോഗിച്ച് ആക്രമണം നടത്താനാണ് പദ്ധതി. പ്രാദേശിക തീവ്രവാദ ഗ്രൂപ്പുകളെ പ്രവര്‍ത്തനനിരതരാക്കി വിദേശത്തു നിന്നു നിയന്ത്രിക്കുന്ന രീതിയാണ് അല്‍ഖ്വയ്ദ നടത്തുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ബംഗാളില്‍ നിന്നു യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതായി നേരത്തെ രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. മുമ്പ് കസ്റ്റഡിയിലെടുത്ത ഭീകരരെ ചോദ്യം ചെയ്തപ്പോഴാണ് എന്‍ഐഎയ്ക്ക് ഈ വിവരം ലഭിച്ചത്.


