ന്യൂഡൽഹി: ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് വിമാന സർവ്വീസുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവു നൽകി. ലോക്ക് ഡൗണിന് ശേഷം സർവ്വീസുകൾ പുനരാരംഭിച്ചപ്പോൾ ആദ്യം മൂന്നിലൊന്നു യാത്രികരെ മാത്രമായിരുന്നു അനുവദിച്ചിരുന്നത്. പിന്നീട് ഇത് 45 ശതമാനമായും 60 ശതമാനമായും ഉയർത്തി.ഇനി മുതൽ വിമാനങ്ങളിൽ 70 ശതമാനം യാത്രക്കാരെ കയറ്റാൻ കഴിയുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു.


