മനാമ: ബഹ്റൈൻ പ്രധാനമന്ത്രിയായി ഷേഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിര്യാണത്തിൽ സംസ്കാര തൃശ്ശൂർ അനുശോചനം രേഖപ്പെടുത്തി.ദീർഘകാലം പ്രധാനമന്ത്രി പദവിയിലിരുന്ന സ്വദേശികളെയും വിദേശികളെയും ഒരുപോലെ സ്നേഹിച്ചിരുന്ന ബഹ്റൈൻ പ്രധാനമന്ത്രിയുടെ വിയോഗം ഒരു തീരാ നഷ്ടമാണെന്ന് സംസ്കാര തൃശ്ശൂർ പ്രസിഡന്റ് നന്ദകുമാർ, ജനറൽ സെക്രട്ടറി പ്രേംജി, മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ അനുശോചനത്തിൽ അറിയിച്ചു.
ബഹ്റൈൻ ജനതക്കും രാജകുടുംബത്തിനും പ്രവാസി സമൂഹത്തിനും അദ്ദേഹത്തിന്റെ വേർപാട് വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും ബഹ്റൈൻ ജനതക്കും നേരിട്ട ദുഃഖത്തിൽ പങ്ക് ചേരുന്നതായി സംസ്കാര തൃശ്ശൂർ ഭാരവാഹികൾ അനുശോചനത്തിൽ അറിയിച്ചു.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക