കൊച്ചി :മുഖ്യമന്ത്രിയുടെ ഓഫീസിലെ കൂടുതൽ പേർക്ക് സ്വർണ്ണ കള്ളക്കടത്തുമായി ബന്ധമെന്ന് സ്വപ്ന സുരേഷ് മൊഴി നൽകിയതായി എൻഫോഴ്സ്മെന്റ് റിപ്പോർട്ട് കോടതിക്ക് നൽകി. സർക്കാരിന്റെ പല പദ്ധതികളിലും സ്വപ്ന ഇടപെട്ടെന്ന് എൻഫോഴ്സ്മെന്റ് കോടതിയിൽ നൽകിയ മൊഴിയിൽ ഉണ്ട്. സ്വർണ്ണക്കടത്തും ലൈഫ് മിഷനിലെ കമ്മീഷനുമെല്ലാം ശിവശങ്കറിന്റെ അറിവോടെയാണെന്ന് സ്വപ്ന മൊഴി നൽകിയിട്ടുണ്ട്. സ്വപ്നയുടെ പുതിയ മൊഴി വന്നതോടെ ശിവശങ്കറും മുഖ്യമന്ത്രിയുടെ ഓഫീസും കൂടുതൽ പ്രതിരോധത്തിലാവുകയാണ്.


