മനാമ: ബഹ്റൈനിൽ നവംബർ 9 ന് നടത്തിയ 10,299 കോവിഡ് പരിശോധനകളിൽ 176 പുതിയ കേസുകൾ സ്ഥിരീകരിച്ചു. ഇവരിൽ 44 പേർ പ്രവാസി തൊഴിലാളികളാണ്. 115 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് ഉണ്ടായിട്ടുള്ളത്. 17 പേർ യാത്രയുമായി ബന്ധപ്പെട്ടാണ് രോഗം ബാധിച്ചത്.
For Appointment Click https://www.kimshealth.org/bahrain/muharraq/
പുതുതായി 225 പേരാണ് കോവിഡിൽ നിന്ന് മുക്തരായത്. ഇതോടെ മൊത്തം രോഗമുക്തർ 81,225 ആയി വർദ്ധിച്ചു. നിലവിൽ 25 കോവിഡ് കേസുകൾ ഗുരുതരാവസ്ഥയിലാണ്. മൊത്തം 2,078 പേരാണ് രാജ്യത്ത് കോവിഡ് ബാധിതരായി കഴിയുന്നത്. ഇതിൽ 2,053 പേരുടെ നില തൃപ്തികരമാണ്.
രാജ്യത്തെ ആകെ മരണം 329 ആണ്. ആകെ കോവിഡ് ബാധിതർ 83,632 ആണ്. ഇതുവരെ 18,43,726 കോവിഡ് പരിശോധനകളാണ് നടത്തിയിട്ടുള്ളത്.