കോഴിക്കോട്: അഴീക്കോട് സ്കൂളില്‍ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്ന കേസില്‍ മുസ്ലിം ലീഗ് എം.എൽ.എ. കെ.എം ഷാജിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ഇന്നലെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കെഎം ഷാജിയുടെ ഭാര്യ കെഎം ഷാജിയുടെ ഭാര്യ ആശയെ ഇഡി ആറുമണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. കൂടാതെ ലീഗ് നേതാവ് ടിടി ഇസ്മയിലിന്റെ മൊഴിയും ഇഡി രേഖപ്പെടുത്തി. ഷാജിയും ഇസ്മയിലും ചേർന്നാണ് മാലൂർകുന്നിൽ ഭൂമി വാങ്ങിയത്. പിന്നീടത് ആശയുടെ പേരിലേക്ക് മാറ്റുകയായിരുന്നു. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദന കേസിൽ കെഎം ഷാജിക്കെതിരെ വിജിലന്‍സ് കോടതി ഇന്നലെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
Trending
- ജമ്മു കശ്മീരിൽ അജ്ഞാത രോഗം ബാധിച്ചുള്ള മരണം 16 ആയി; വിദഗ്ധസംഘത്തെ നിയോഗിച്ച് സർക്കാർ
- ഫുട്ബോള്‍ കളിക്കുന്നതിനിടെ ചരല് തെറിപ്പിച്ചു; നാലാം ക്ലാസുകാരന് അധ്യാപകന്റെ ക്രൂരമര്‍ദനം
- രാജ്യത്തിനെതിരെ പോരാടുമെന്ന പരാമർശം: രാഹുൽ ഗാന്ധിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
- വെടിനിർത്തലിനു പിന്നാലെ നെതന്യാഹു സർക്കാരിന് പിന്തുണ പിൻവലിച്ച് ഒറ്റ്സ്മ യെഹൂദിത് പാർട്ടി; രാജിവച്ച് സുരക്ഷാമന്ത്രി
- ഐ.വൈ.സി.സി ബഹ്റൈൻ റിപ്പബ്ലിക് ദിനാഘോഷ വെബിനാർ, അഡ്വ : വി പി അബ്ദുൽ റഷീദ് വിഷയാവതരണം നടത്തി
- ബീറ്റസ് ഓഫ് ബഹ്റൈൻ മുച്ചക്ര വാഹനം കൈമാറി
- ഹമാസ് ആദ്യം മോചിപ്പിക്കുന്നത് മൂന്ന് സ്ത്രീകളെ
- 16കാരന് പൊലീസുകാരിൽ നിന്ന് ക്രൂരമർദ്ദനം