പട്ന: ബിഹാറിൽ എൻഡിഎ കേവല ഭൂരിപക്ഷത്തിലേക്ക്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ 125 സീറ്റുകളില്‍ എൻഡിഎ ലീഡ് ചെയ്യുന്നു. 243 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 122 സീറ്റുകളാണ് വേണ്ടത്. ആർജെഡി ഏറ്റവും വലിയ കക്ഷിയാകുമെന്നാണ് ഫലസൂചന. 125 സീറ്റുകളിൽ എൻഡിഎയും 109 സീറ്റുകളിൽ മഹാസഖ്യവും ലീഡ് ചെയ്യുന്നു. എൻഡിഎ- 125 (ബിജെപി- 64, ജെഡിയു-57) മഹാസഖ്യം-109 (ആർജെഡി- 65, കോൺഗ്രസ്- 27), എന്നിങ്ങനെയാണ് ലീഡ് നില. എൽജെപി രണ്ട് സീറ്റിലും ലീഡ് ചെയ്യുന്നു. സിപിഐ എംഎൽഎൽ 11 സീറ്റിലും സിപിഐയും സിപിഎമ്മും മൂന്നുസീറ്റുകളിലും ലീഡ് ചെയ്യുന്നു.


