മനാമ: ബഹ്റൈനിൽ പുതിയ 16 ആശുപത്രികൾക്ക് നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി അംഗീകാരം നൽകി. മൂന്നെണ്ണത്തിന്റെ അംഗീകാര നടപടികൾ പുരോഗമിക്കുകയാണ്. ഇതോടെ ഇക്കൊല്ലം അംഗീകാരം നൽകിയ ആശുപത്രികളുടെ എണ്ണം 19 ആയി ഉയരും. നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എൻഎച്ച്ആർഎ) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മറിയം അദ്ബി അൽ ജലാഹ്മയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
2019 ലെ കണക്കനുസരിച്ച് രാജ്യത്തെ ആരോഗ്യമേഖലയിൽ മൊത്തം 746 സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. 21 ആശുപത്രികൾ ഉണ്ടായിരുന്നതിൽ രണ്ടെണ്ണം ഹെൽത്ത് സെൻററുകളാക്കിയതിനാൽ ഇപ്പോൾ ആശുപത്രികളുടെ എണ്ണം 19 ആയി കുറഞ്ഞിട്ടുണ്ട്. ആരോഗ്യമേഖലയിൽ ഈവർഷം 81 സ്ഥാപനങ്ങൾക്കാണ് അനുമതി നൽകിയത്. 657 സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കുകയും ചെയ്തു. നിയമലംഘനങ്ങൾ കണ്ടെത്താൻ 943 പരിശോധനകളാണ് നടത്തിയത്. ഇതിലൂടെ 1599 നിയമലംഘനങ്ങൾ കണ്ടെത്തുകയും പരിഹാരം കാണുകയും ചെയ്തിട്ടുണ്ട്.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
ക്ലിനിക്കൽ പരീക്ഷണങ്ങൾക്കായി ക്ലിനിക്കൽ റിസർച്ച് യൂണിറ്റിന് നാലു അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ രണ്ടെണ്ണം സർക്കാർ മേഖലയിൽ നിന്നുള്ളതാണ്. ഏറ്റവും കൂടുതൽ ക്ലിനിക്കൽ പരീക്ഷണം നടന്നത് കോവിഡ് പ്രതിരോധ വാക്സിനുമായി ബന്ധപ്പെട്ടാണ്. 518 ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങളുടെ രജിസ്ട്രേഷൻ പുതുക്കിനൽകുകയും പുതിയ 284 ഉൽപന്നങ്ങളുടെ അപേക്ഷ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
2019ൽ 41 പുതിയ ഫാർമസികൾക്ക് അംഗീകാരം നൽകി. ഇതിൽ ഏഴെണ്ണം മന്ത്രാലയത്തിനു കീഴിലും 34 എണ്ണം സ്വകാര്യ മേഖലയിലുമാണ്. ഫാർമസിയുടെ എണ്ണം 2018ലേതിനെക്കാൾ 17 ശതമാനം വർധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്ത് മൊത്തം 307 ഫാർമസികൾ ആണുള്ളത്. ഇതിൽ 235 എണ്ണം സ്വകാര്യമേഖലയിലും 72 എണ്ണം സർക്കാർ ആശുപത്രികളുടെ ഭാഗമായി പ്രവർത്തിക്കുന്നവയുമാണ്. ഫാർമസികളുമായി ബന്ധപ്പെട്ട 731 പരിശോധനകളാണ് നടത്തിയത്. ഇതുവഴി 962 നിയമലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തു.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
ചികിത്സപ്പിഴവുമായി ബന്ധപ്പെട്ട പരാതികളിൽ 2018നെ അപേക്ഷിച്ച് പോയവർഷം 13 ശതമാനം വർധനയുണ്ടായി. മൊത്തം 257 പരാതികളിൽ 167 എണ്ണം വ്യക്തിപരവും 33 എണ്ണം സ്ഥാപനങ്ങളെ കുറിച്ചും 57 എണ്ണം മാനേജ്മെൻറുമായി ബന്ധപ്പെട്ടതുമായി ബന്ധപ്പെട്ടതുമായിരുന്നു. 42 ശതമാനം ഡോക്ടർമാരെ കുറിച്ചും ബാക്കി വിവിധ സ്ഥാപനങ്ങളെ കുറിച്ചുമായിരുന്നു. 2019ൽ 177 പരാതികളിൽ അേന്വഷണം നടത്തി തീർപ്പുകൽപിക്കാൻ സാധിച്ചു. 37 പേരുടെ മേൽ അച്ചടക്കനടപടി സ്വീകരിച്ചു.ഒരാളെ ജോലിയിൽനിന്ന് പിരിച്ചുവിടുകയും ചെയ്തു. രാജ്യത്തെ ആരോഗ്യമേഖലയുടെ വളർച്ച ലക്ഷ്യമിട്ട് ഭരണാധികാരികളുടെ പിന്തുണയോടെയാണ് നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി പ്രവർത്തിക്കുന്നത്.