കൊച്ചി: അയ്യപ്പഭക്തര്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന കൊറോണ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി പൂര്‍ണമായി സഹകരിക്കണമെന്ന് ശബരിമല മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി. നവംബര്‍ 16 മുതലാണ് മണ്ഡലകാല തീര്‍ത്ഥാടനം ആരംഭിക്കുന്നത്. ശബരിമലയിലേക്ക് എത്താന്‍ സാധിക്കാത്ത ഭക്തര്‍ വീട്ടില്‍ വ്രതമെടുത്ത് അയ്യപ്പ പുണ്യം തേടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മകരവിളക്കിന് മുമ്പ് രോഗ തീവ്രത കുറയുന്ന മുറയ്ക്ക് കൂടുതല്‍ ഭക്തര്‍ക്ക് ദര്‍ശനാനുമതി നല്കാന് കഴിയുമെന്നും വി.കെ ജയരാജ് പോറ്റി പ്രത്യാശ പ്രകടിപ്പിച്ചു.


