മനാമ: 23 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം സ്വദേശത്തേക്കു തിരിച്ചു പോകുന്ന തലശ്ശേരി മുസ്ലിം വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറി തൽഹത്ത് അബൂബക്കറിന്, ടി.എം.ഡബ്ല്യൂ. എ. ബഹ്റൈൻ ചാപ്റ്റർ യാത്രയയപ്പ് നൽകി. ഫലാഹ് ഫുആദിന്റെ ഖിറാഅത്തോടെ ആരംഭിച്ച യോഗത്തിൽ പുതുതായി തിരഞ്ഞെടുത്ത സെക്രട്ടറി അബ്ദുറഹിമാൻ പാലിക്കണ്ടി സ്വാഗതം ആശംസിച്ചു. പ്രസിഡണ്ട് അബ്ദുൽ റസാഖ് വി.പി. അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡണ്ട് റഷീദ് മാഹി, ഹസീബ് അബ്ദുറഹ്മാൻ, ട്രഷറർ മുസ്തഫ, ജോ. സെക്രട്ടറി മുഹമ്മദ് അലി, ഹാഷിം പുലമ്പി തുടങ്ങിയവർ ആശംസകൾ നേർന്നു.
For Appointment Click https://www.kimshealth.org/bahrain/muharraq/
നാലു വർഷം സെക്രട്ടറി ആയി സേവനമനുഷ്ടിച്ച തൽഹത്തിന്റെ പ്രവർത്തനങ്ങൾ തികച്ചും ശ്ലാഘനീയമാണെന്ന് തുടർന്ന് സംസാരിച്ച ടി.കെ. അഷ്റഫ്, അബ്ദുൽ റാസിഖ്, ഫുആദ് കെ.പി., ടികെ ഹാരിസ്, ആലാൻ ഉസ്മാൻ എന്നിവർ കൂട്ടിച്ചേർത്തു. കമ്മിറ്റി അംഗങ്ങൾ നൽകിയ നിസ്സീമമായ സഹകരണത്തിന് മറുപടി പ്രസംഗത്തിൽ തൽഹത്ത് അബുബക്കർ നന്ദി പറഞ്ഞു. സാദിഖ് കെ. എൻ., റിസ്വാൻ ഹാരിസ് ഷിറാസ് അബ്ദുറസാഖ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.