വാഷിംഗ്ടൺ: തെരഞ്ഞെടുപ്പ് വിജയത്തിൽ ജനങ്ങളോട് നന്ദി പറഞ്ഞ് നിയുക്ത പ്രസിഡൻ്റ് ജോ ബൈഡന്. ജനങ്ങൾ തന്നിലർപ്പിച്ച വിശ്വാസം കാക്കുമെന്ന് ബൈഡൻ ഉറപ്പ് നൽകി. എല്ലാ അമേരിക്കക്കാരുടെയും വിജയമാണിതെന്നും, ട്രംപിന് വോട്ട് ചെയ്തവർ നിരാശരാണെന്ന് അറിയാം. നമ്മൾ ഇനിയും കാണേണ്ടവരാണെന്നും പരസ്പരം യോജിച്ച് മുന്നോട്ട് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരിക്കലും രാജ്യത്തെ വിഭജിക്കുന്ന പ്രസിഡൻ്റാകില്ല, പകരം അമേരിക്കയുടെ ഐക്യമാണ് ലക്ഷ്യമെന്നും ലോകനേതൃപദവി തിരിച്ചുപിടിക്കുമെന്നും ബൈഡൻ വ്യക്തമാക്കി.
താൻ എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റാണ്. അതിൽ നീലയെന്നും ചുവപ്പെന്നും വ്യത്യാസമുണ്ടാകില്ല. കൊറോണ പ്രതിരോധത്തിനാണ് താൻ പ്രാധാന്യം നൽകുകയെന്നു പറഞ്ഞ ബെെഡൻ ഇതിനായി ശാസ്ത്രജ്ഞരുടെ ഉപദേശക സമിതി രൂപീകരിക്കുമെന്നും കൂട്ടിച്ചേർത്തു.