മഹാരാഷ്ട്ര: നാഗ്പൂരിലെ മങ്കാപൂരിലുള്ള വാടക വീട്ടിലാണ് 69കാരനായ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ കുളിമുറിയിൽ വീണു കിടന്നിരുന്ന മുകുന്ദൻ കുമാരൻ നായരെ വീട്ടുടമസ്ഥനാണ് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിക്കുന്നത്.എന്നാൽ കുളിമുറിയിൽ നിന്നും കണ്ടെടുക്കുമ്പോൾ തന്നെ ജീവൻ നഷ്ടപ്പെട്ടിരുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്. മൃതദേഹം നാഗ്പൂരിലെ മായോ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്.


