കൊച്ചി : 1997ൽ പുറത്തിറങ്ങിയ സുരേഷ് ഗോപിയുടെ ആക്ഷൻ ചിത്രം ‘ലേലം’ രണ്ടാം ഭാഗത്തിനായി തയ്യാറെടുക്കുന്നു. രൺജി പണിക്കരുടെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത ചിത്രം രണ്ടാം വരവിനൊരുങ്ങുന്ന വിവരം ഉറപ്പു നൽകുന്നത് മറ്റാരുമല്ല, നായകൻ ആനക്കാട്ടിൽ ചാക്കോച്ചി തന്നെ; സുരേഷ് ഗോപി. രണ്ടാം ഭാഗത്തിന് രൺജി പണിക്കർ സ്ക്രിപ്റ്റ് എഴുതും. ആദ്യ സംവിധാന സംരംഭം ‘കസബ’ക്ക് മുൻപ് രൺജി പണിക്കരുടെ മകൻ നിതിൻ രൺജി പണിക്കർ ഈ ചിത്രം സംവിധാനം ചെയ്യാൻ പ്ലാൻ ചെയ്ത കാര്യം തന്നോട് പറഞ്ഞതായി സുരേഷ് ഗോപി ഔദ്യോഗിക പേജിൽ കുറിക്കുന്നു. വർഷങ്ങൾക്ക് മുൻപേ ലേലം രണ്ടാം ഭാഗം ഉണ്ടാവുമെന്ന സൂചന പുറത്തു വന്നിരുന്നു.


