മുബൈ : ഭർത്താവിന്റെ രക്ഷയ്ക്കായും ആയുസ്സിനും വേണ്ടി വടക്കേ ഇന്ത്യയിൽ സ്ത്രീകൾ എടുക്കുന്ന ഒരു ദിവസത്തെ വ്രതമാണ് കർവ ചൗഥ്. സൂര്യോദയം മുതൽ ചന്ദ്രോദയം വരെയാണ് വ്രതാനുഷ്ഠാനം. എന്നാൽ ഭാര്യയ്ക്ക് വേണ്ടി കർവാ ചൗഥ് അനുഷ്ഠിച്ച ഭർത്താവുണ്ട് ബോളിവുഡിൽ. അഭിഷേക് ബച്ചനാണ് താരം.
നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങുന്ന പുതിയ ചിത്രം ലുഡോയുടെ പ്രമോഷന് ഇടയിലാണ് ഐശ്വര്യ റായിക്ക് വേണ്ടി താൻ വ്രതം അനുഷ്ഠിച്ചതിനെ കുറിച്ച് അഭിഷേക് ബച്ചൻ പറഞ്ഞത്. കഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു കർവാ ചൗഥ്.
ആ ദിവസം വീട്ടിലെ ചടങ്ങുകളെ കുറിച്ചും അഭിഷേക് ബച്ചൻ പറഞ്ഞു. പകൽ മുഴുവൻ താനും ഐശ്വര്യയും ഓരോ ജോലിയിലായിരിക്കും. രാത്രി കുടുംബത്തിലെ എല്ലാവരും ഒന്നിക്കുന്ന സ്വകാര്യ ചടങ്ങിലാണ് ആഘോഷം.വൈകുന്നേരം മുതൽ വീട്ടിലെ സ്ത്രീകൾ പൂജ ചെയ്യും. രാത്രി ചന്ദ്രോദയത്തിനായി കാത്തിരിക്കും. ഇതിന് ശേഷം വ്രതം മുറിച്ച് ചടങ്ങ് അവസാനിപ്പിക്കും. ശാന്തമായ കുടുംബ ചടങ്ങിനെ കുറിച്ച് അഭിഷേക് പറയുന്നു.


