പനാജി: ക്ഷേത്ര പരിസരത്ത് വെച്ച് അശ്ലീല വീഡിയോ ചിത്രീകരിച്ചതിന് നടി പൂനം പാണ്ഡൈ അറസ്റ്റിൽ. ഗോവയിലെ ചപ്പേളി ഡാമിന് സമീപത്ത് വെച്ച് അശ്ലീല വീഡിയോ ചിത്രീകരിച്ചതിനാണ് പൂനം പാണ്ഡെയ്ക്കെതിരെ കേസെടുത്തത്. ചപ്പേളി ഡാമിന് തൊട്ടടുത്താണ് മല്ലികാർജുന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പവിത്രമായ ക്ഷേത്ര പരിസരത്ത് വെച്ച് അശ്ലീല വീഡിയോ ചിത്രീകരിച്ചതിലൂടെ വിശ്വാസികളുടെ വികാരത്തെ വ്രണപ്പടുത്തിയെന്നാണ് താരത്തിനെതിരെ ഉയരുന്ന ആക്ഷേപം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. സർക്കാർ സ്വത്തിൽ വീഡിയോ ചിത്രീകരിക്കാൻ അനുവാദം നൽകിയതിനാണ് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്. വീഡിയോ വ്യാപകമായി സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. പരാതിയുടെ അടിസ്ഥാനത്തിൽ വടക്കൻ ഗോവയിലെ സിൻക്വെരിമിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ചിരുന്ന പാണ്ഡെയെ ഇന്ന് ഉച്ചകഴിഞ്ഞ് പോലീസ് സംഘം കസ്റ്റഡിയിലെടുക്കുകയും ഐപിസി സെക്ഷൻ 294 പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. നടിയെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പോലീസ് സൂപ്രണ്ട് പങ്കജ് കുമാർ സിംഗ് പറഞ്ഞു. അന്വേഷണം തുടരുമ്പോൾ കൂടുതൽ വകുപ്പുകൾ ചേർക്കുമെന്നും സൗത്ത് ഗോവയിലെ പൊലീസ് സൂപ്രണ്ട് പങ്കജ് കുമാർ സിംഗ് വാര്‍ത്ത ഏജൻസിയോട് വ്യക്തമാക്കി.
Trending
- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍