മനാമ: ബഹ്റൈനിൽ ഇനി മുതൽ ഫർമസികളിൽ കോവിഡ് 19 റാപ്പിഡ് ആന്റിജൻ പരിശോധന ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരു കിറ്റിന് 4 ദിനാർ മാത്രമേ വില ഈടാക്കാൻ പാടുള്ളൂവെന്നും മന്ത്രാലയം വ്യക്തമാക്കി. കോവിഡ് 19 റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കിറ്റുകളുടെ വിഹിതവും വിലയും ദേശീയ ആരോഗ്യ നിയന്ത്രണ അതോറിറ്റിയുടെ മേൽനോട്ടത്തിലാണ്. സ്വയം പരിശോധന നടത്തതാണ് ആഗ്രഹിക്കുന്നവർക്കായിട്ടാണ് ഫാർമസി വഴി കിറ്റുകൾ നൽകുന്നത്. റാപ്പിഡ് ആന്റിജൻ പരിശോധനയിൽ 15 മിനിറ്റിനകം തന്നെ ഫലം അറിയാൻ സാധിക്കും. 93 ശതമാനം കൃത്യതയാർന്ന ഫലമാണ് ഈ പരിശോധനയിലൂടെ ലഭിക്കുന്നത്.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക
അതേസമയം ആന്റിജൻ ടെസ്റ്റിലൂടെ ലഭിക്കുന്ന ഫലം പ്രാഥമികം മാത്രമാണ്. ഇത് പൂർണമായും ശരിയാകണമെന്നില്ലാത്തതിനാൽ ഫലം നെഗറ്റീവ് ആയാലും പനി, ചുമ, തലവേദന,ശ്വാസതടസം,ശരീര വേദന തുടങ്ങിയ രോഗ ലക്ഷണങ്ങൾ കണ്ടാലുടൻ 444 എന്ന നമ്പറിൽ വിളിച്ച് പിസിആർ ടെസ്റ്റിന് വിധേയമാകണം. റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കിറ്റുകൾ നൽകുന്ന ഫാർമസികളുടെ ലിസ്റ്റ് ആരോഗ്യ മന്ത്രാലയം പുതുതായി ആരംഭിച്ച അവരുടെ വെബ്സൈറ്റായ healthalert.gov.bh -ൽ അപ്ഡേറ്റ് ചെയ്യും.