മനാമ: ബഹ്റൈനിലെ ഏറ്റവും വലിയ ധനകാര്യ സേവന ദാതാക്കളിലൊരാളായ ലുലു എക്സ്ചേഞ്ച് ഏഴാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന മെഗാ നറുക്കെടുപ്പിന്റെ ഒക്ടോബർ മാസത്തെ നറുക്കെടുപ്പ് നടന്നു. കമ്പനിയുടെ ബ്രാഞ്ചുകളിലൂടെയോ ലുലു മണി മൊബൈൽ ആപ്ലിക്കേഷനിലൂടെയോ ഇടപാട് നടത്തുന്ന ഉപയോക്താക്കൾക്കായാണ് മൂന്ന് മാസത്തെ നറുക്കെടുപ്പ് നടത്തുന്നത്.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
ഒക്ടോബർ മാസത്തെ ‘സെന്റ് സ്മാർട്ട്, വിൻ സ്മാർട്ട്’ കാമ്പെയ്നിന് കീഴിൽ ആദ്യത്തെ ഇ-റാഫിൾ ഡ്രോയാണ് നടന്നത്. ചടങ്ങിൽ ലുലു എക്സ്ചേഞ്ച് ജനറൽ മാനേജർ സുധേഷ് കുമാർ, ഓപ്പറേഷൻസ് ഹെഡ് ടോൻസി ഈപൻ, പിആർഒ ഹുസൈൻ അലി ഹസ്സൻ എന്നിവരും മറ്റ് അംഗങ്ങളും പങ്കെടുത്തു. വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയത്തിലെ മുതിർന്ന ഉപഭോക്തൃ സംരക്ഷണ വിദഗ്ധന്റെ സാന്നിധ്യത്തിലാണ് പരിപാടി നടത്തിയത്. ഓൺലൈനിലൂടെയാണ് അദ്ദേഹം പരിപാടിയിൽ പങ്കെടുത്തത്.
ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെയാണ് ‘സെൻഡ് സ്മാർട്ട്, വിൻ സ്മാർട്ട്’ കാമ്പെയ്ൻ നടക്കുന്നത്. കാമ്പെയ്നിൽ മൂന്ന് പ്രതിമാസ നറുക്കെടുപ്പുകളും ഉൾപ്പെടും. പ്രതിമാസ നറുക്കെടുപ്പുകൾക്ക് യോഗ്യത നേടുന്നതിന് ട്രാൻസ്ഫർ തുകയ്ക്ക് മിനിമം പരിധി നിശ്ചയിച്ചിട്ടില്ല. അതിനാൽ ഓരോ ഉപഭോക്താവിനും നറുക്കെടുപ്പിൽ പങ്കെടുക്കാൻ സാധിക്കും.