ദുബായ്: മുൻ ഓസ്ട്രേലിയന്‍ താരം ഷെയ്ന് വാട്സൺ സജീവ ക്രിക്കറ്റിൽ നിന്നും വിരമിച്ചു. ക്രിക്കറ്റിൻ്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കുന്നതായി വാട്സൺ ചെന്നൈ സൂപ്പർ കിംഗ്സിലെ സഹതാരങ്ങളെ അറിയിച്ചിരിക്കുകയാണ്. കിംഗ്സ് ഇലവന് പഞ്ചാബിനെതിരായ അവസാന മത്സരത്തിന് ശേഷമായിരുന്നു താരത്തിന്റെ തീരുമാനം.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക
നേരത്തെ, അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ച 39കാരനായ വാട്സണ് വിവിധ ഫ്രാഞ്ചൈസി ലീഗുകളില്‍ കളിച്ചുവരികയായിരുന്നു. 2018ല്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരില്‍ നിന്നാണ് അദ്ദേഹം ചെന്നൈയിലെത്തിയത്. 2018ല്‍ ചെന്നൈ ഐപിഎല്‍ കിരീടം ചൂടിയപ്പോൾ ഫൈനലില്‍ വാട്സണ് സെഞ്ച്വറി നേടിയിരുന്നു. പ്രഥമ ഐപിഎല്‍ സീസണിൽ രാജസ്ഥാന് റോയല്‍സിനു വേണ്ടിയാണ് വാട്സൺ കളത്തിലിറങ്ങിയത്. രാജസ്ഥാൻ കപ്പുയർത്തിയപ്പോൾ നിർണായകമായത് വാട്സൻ്റെ ഓൾ റൗണ്ട് മികവായിരുന്നു.145 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നും 29.90 ശരാശരിയില്‍ 3874 റണ്‍സും 92 വിക്കറ്റുകളും വാട്സൺ നേടിയിട്ടുണ്ട്. 4 സെഞ്ചുറിയും 21 അര്‍ധ സെഞ്ചുറിയും അദ്ദേഹം സ്വന്തമാക്കി. പുറത്താകാതെ നേടിയ 117 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. 29 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയതാണ് വാട്സൻ്റെ കരിയറിലെ മികച്ച ബൗളിംഗ് പ്രകടനം.