മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കു മരുന്ന് കേസിൽ ദീപികാ പദുക്കോണിന്റെ മാനേജർ കരിഷ്മ പ്രകാശ് ഒളിവിൽ. കേസുമായി ബന്ധപ്പെട്ട് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ കരിഷ്മാ പ്രകാശിനെ ചോദ്യം ചെയ്യാനായി ഒക്ടോബർ 27 ന് വിളിപ്പിച്ചിരുന്നതായും, ഇവരെ കുറിച്ച് വിവരമൊന്നുമില്ലെന്ന് എൻസിബി ഉദ്യോഗസ്ഥർ വ്യക്തമാക്കി. കേസുൂമായി ബന്ധപ്പെട്ട് നേരത്തെ കരിഷ്മയെ എൻസിബി ചോദ്യം ചെയ്തിരുന്നു.


