മനാമ: ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ വെർട്യൂൽ മീറ്റിംഗിൽ ഇടത്തൊടി ഭാസ്കരൻ ബഹ്റൈനിൽ ഇന്ത്യൻ പ്രവാസികൾ നേരിടുന്ന പൊതുവായ ബുദ്ധിമുട്ടുകൾ ഉന്നയിച്ചു:
1) ഡോക്യുമെന്റ് അറ്റസ്റ്റേഷൻ മുതലായ വിവിധ ആവശ്യങ്ങളിൽ സഹായം തേടുന്നവർക്ക് എംബസിയിൽ നിന്ന് അപ്പോയിന്റ്മെന്റ് ലഭിക്കുന്നതിൽ കാലതാമസം (അത്തരം അഭ്യർത്ഥനകൾക്ക് എംബസി അധികൃതരെ നേരിൽ കാണാൻ കുറഞ്ഞത് 2 ആഴ്ച എടുക്കുന്നു).
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
2) കുടുംബപ്പേര് മാറ്റുന്നതിനുള്ള ബുദ്ധിമുട്ട് – പല എൻആർഐകൾക്കും ഇല്ലാത്ത ആധാർകാർഡിന്റെ കോപ്പി തുടങ്ങിയവ ബന്ധപ്പെട്ട എംബസി അധികൃതർ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലെയും ബഹ്റൈനിലെയും പത്രങ്ങളിൽ പേരു മാറ്റൽ സംബന്ധിച്ചു കൊടുക്കുന്ന പരസ്യങ്ങൾ ഈ ആവശ്യകതക്ക് തെളിവായി സ്വീകരിക്കാൻ അഭ്യർത്ഥിച്ചു. കൂടാതെ ഓരോ പാസ്പോർട്ട് ഉടമയ്ക്കും പാസ്പോർട്ടിന്റെ അവസാന പേജിൽ പിതാവിന്റെ അല്ലെങ്കിൽ മാതാവിന്റെ പേര് ഉണ്ട്, അത് അവരുടെ രണ്ടാമത്തെ പേരിന്റെ തെളിവ് ആയി കണക്കാക്കാനും അഭ്യർത്ഥിച്ചു.
3) നാട്ടിൽ നിന്നും ബഹ്റൈനിലേക്കുള്ള, ഇപ്പോഴും നിലനിൽക്കുന്ന യാത്രാ നിരക്ക് വർദ്ധന (ഇപ്പോഴും എയർ ഇന്ത്യ എസ്പ്രസിന്റെ നിരക്ക് ബി.ഡി 205-2015 ഉം, ഗൾഫ് എയറിന്റെ നിരക്ക് ബി.ഡി 265-275 പരിധിയിൽ) ഉള്ളതിനെ ബഹ്റൈനിൽ നിന്നും നാട്ടിലേക്കുള്ള ചാർജ് ആയ 100 ബി.ഡി യോട് സാമ്യമുള്ള നിരക്കിൽ കൊണ്ടുവരാനും അഭ്യർത്ഥിച്ചു.
ഈ മൂന്ന് കാര്യങ്ങളും അതീവ ഗൗരവത്തോടെ പരിശോധിക്കുമെന്നും പരിഹാരം കാണുമെന്നും അംബാസഡർ പറഞ്ഞു.