തിരുവനന്തപുരം: വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഒരു വര്‍ഷം മുന്‍പ് മുഖ്യമന്ത്രിക്ക് നല്കിയ നിവേദനത്തിന് മറുപടി ലഭിച്ചു. കേസില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്നാണ് സർക്കാർ നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നത്.രണ്ടു പെണ്മക്കളുടെ മരണത്തില്‍ നീതി തേടി വാളയാറിലെ മാതാപിതാക്കള്‍ സമരം നടത്തുകയാണ്. ഒരാഴ്ചയായി നടത്തുന്ന സമരത്തിന് വലിയ ജനപിന്തുണയാണ് ലഭിച്ചത്.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
വാളയാർ സംഭവത്തിലെ സർക്കാരിൻറെ വീഴ്ച തുറന്നുകാട്ടുന്നതായിരുന്നു സമരം. സിപിഎമ്മിനെതിരെ ആരോപണം ശക്തമായിരുന്നു. അതേ സമയം സർക്കാരിന്റെ കത്ത് കാപട്യമാണെന്നു സമരസമിതി പ്രതികരിച്ചു. കേസന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥർക്ക് പ്രമോഷൻ നൽകിയതായും പരാതി ഉയർന്നിരുന്നു.