മനാമ: ബഹ്റൈനിൽ നവംബർ 1 മുതൽ പള്ളികൾ ദുഹ്ർ നമസ്കാരത്തിനായി (മധ്യാഹ്ന പ്രാർത്ഥന) വീണ്ടും തുറക്കുന്നു. സുപ്രീം കൗൺസിൽ ഫോർ ഇസ്ലാമിക് അഫയേഴ്സ് ആണ് ഇക്കാര്യം (എസ്സിഐഎ) അറിയിച്ചത്. കൊറോണ വൈറസിനെ നേരിടാനുള്ള ദേശീയ ടാസ്ക്ഫോഴ്സിന്റെ അംഗീകാരത്തോടെയാണ് തീരുമാനം.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
പ്രാർത്ഥനക്കെത്തുന്നവർ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. പള്ളികളിൽ സുബ്ഹ് നമസ്കാരം (പ്രഭാത പ്രാർഥന) ആഗസ്റ്റ് 28ന് പുനരാരംഭിച്ചിരുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് ബഹ്റൈനിൽ പള്ളികൾ മാർച്ച് 28 ന് അടച്ചിരുന്നു.