ന്യൂഡല്‍ഹി: ഇന്ത്യയിലേക്കുള്ള സന്ദര്‍ശനത്തിനായി മൈക്ക് പോംപിയോയും മാര്‍ക്ക് എസ്പെറും പുറപ്പെട്ടു. ഇന്ത്യ, ശ്രീലങ്ക, മാല്‍ദീവ്സ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലെ പ്രതിരോധ-വിദേശകാര്യ മന്ത്രിതല ചര്‍ച്ചകള്‍ക്കാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയും പ്രതിരോധ സെക്രട്ടറിയും യാത്രചെയ്യുന്നത്. ഇന്ത്യയിലേക്ക് മൈക്ക് പോംപിയോയുടെ നാലാമത്തെ സന്ദര്‍ശനമാണ് നടക്കുന്നത്.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
‘ഇന്ത്യ, ശ്രീലങ്ക, മാല്‍ദീവ്സ്, ഇന്തോനേഷ്യ എന്നീ സുപ്രധാന രാജ്യങ്ങളിലേക്ക് യാത്ര തിരിക്കുകയാണ്. സുഹൃദ് രാജ്യങ്ങളിലേക്ക് യാത്രചെയ്യാനും ഏവരുടേയും മുന്നേറ്റത്തില്‍ പങ്കാളിത്തം വഹിക്കാന്‍ സാധിക്കുന്നതും മഹത്തായ ഒരു കാര്യമായി കരുതുന്നു. ഇന്തോപെസഫിക് മേഖലയിലെ സ്വതന്ത്രവും സുതാര്യവും ശക്തവുമായ പുരോഗതിക്കായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതും ഒരു മികച്ച അവസരമായി കണക്കാക്കുന്നു’ പോംപിയോ ട്വിറ്ററില്‍ കുറിച്ചു.
2 പ്ലസ് 2 എന്ന് വിശേഷിപ്പിക്കുന്ന പ്രതിരോധ- വിദേശകാര്യ സംയുക്ത സമ്മേളനമാണ് ഇന്ത്യയും അമേരിക്കയും നടത്തുന്നത്. ഇന്ത്യയുമായി മൂന്നാമത്തെ സംയുക്ത സമ്മേളനമാണ് നടക്കാന്‍ പോകുന്നത്. ഇന്ത്യയ്ക്കായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും മൈക്ക് പോംപിയോ- എസ്പര് സംഘവുമായി കൂടിക്കാഴ്ച നടത്തും.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
ക്വാഡ് സമ്മേളനത്തില്‍ ഇന്ത്യയുടെ തെക്കന്‍ ഏഷ്യയിലേയും പെസഫിക്കിലേയും സുപ്രധാന പങ്ക് ഉറപ്പിക്കലാണ് പോംപിയോയുടെ വരവിന്റെ ഉദ്ദേശം. ഒപ്പം ചൈന ഏഷ്യന്‍ മേഖലകളിലെ ചെറുരാജ്യങ്ങളെ സാമ്പത്തികമായും പ്രതിരോധപരമായും കുടുക്കുന്നത് തടയിടുക എന്നതും സുപ്രധാന ഉദ്ദേശമാണ്. ഏഷ്യന്‍ മേഖലയിലെ സമഗ്ര പ്രതിരോധ വിദേശകാര്യ നയത്തില്‍ അമേരിക്കയെടുക്കുന്ന ശക്തമായ താല്‍പ്പര്യത്തെ മുന്‍നിര്‍ത്തിയുള്ള സന്ദര്‍ശനം അന്താരാഷ്ട്ര പ്രതിരോധ വിദഗ്ധര്‍ വലിയ പ്രാധാന്യത്തോടെയാണ് ഉറ്റുനോക്കുന്നത്.