മനാമ: ബഹ്റൈനിൽ ഒക്ടോബർ 21 ന് നടത്തിയ 10,391 കോവിഡ് പരിശോധനകളിൽ 374 പുതിയ കേസുകൾ സ്ഥിരീകരിച്ചു. ഇവരിൽ 117 പേർ പ്രവാസി തൊഴിലാളികളാണ്. 254 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് ഉണ്ടായിട്ടുള്ളത്. 3 പേർക്ക് യാത്രയുമായി ബന്ധപ്പെട്ടാണ് രോഗം ബാധിച്ചത്.
പുതുതായി 335 പേരാണ് കോവിഡിൽ നിന്ന് മുക്തരായത്. ഇതോടെ മൊത്തം രോഗമുക്തർ 75,424 ആയി വർദ്ധിച്ചു. നിലവിൽ 31 കോവിഡ് കേസുകൾ ഗുരുതരാവസ്ഥയിലാണ്. മൊത്തം 3175 പേരാണ് രാജ്യത്ത് കോവിഡ് ബാധിതരായി കഴിയുന്നത്. ഇതിൽ 3144 പേരുടെ നില തൃപ്തികരമാണ്.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
ഇന്നലെ 3 മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണം 308 ആയി. രാജ്യത്ത് കഴിഞ്ഞ 4 ആഴ്ചയായി കോവിഡ് വ്യാപന നിരക്കിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം പരിശോധനകളും തുടരുന്നുണ്ട്. ഇതുവരെ 16,48,827 കോവിഡ് പരിശോധനകളാണ് നടത്തിയിട്ടുള്ളത്.